അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കൊവിഡ്; 28 പൊലീസുകാർ ക്വറന്റീനിൽ

Web Desk   | Asianet News
Published : May 30, 2020, 06:08 PM ISTUpdated : May 30, 2020, 06:20 PM IST
അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കൊവിഡ്; 28 പൊലീസുകാർ ക്വറന്റീനിൽ

Synopsis

സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

സേലം: അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ സേലത്ത് അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേലത്തെ 28 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ സർക്കാർ എൻജിനീയറിംഗ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്വറന്റീൻ കേന്ദ്രത്തിലാണ് പൊലീസുകാരെ പാർപ്പിച്ചിരിക്കുന്നത്.

ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരനും കൂട്ടാളികളായ കൃഷ്ണൻ(36), അജയ് (28) എന്നിവരാണ് അശ്ലീല വീഡിയോ നിർമ്മിച്ചെന്ന പരാതിയിൽ അറസ്റ്റിലായത്. വിധവയായ യുവതിയും അവരുടെ സുഹൃത്തുമാണ് ഇവർക്കെതിരെ പരാതി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അശ്ലീല വീഡിയോകൾ ഉപയോഗിച്ച് പ്രതികൾ പരാതിക്കാരിയായ യുവതികളെ പല തവണ പീഡത്തിന് ഇരയാക്കിരുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും അവർ വ്യക്തമാക്കി. സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഈശ്വരൻ, പൊലസ് ഇൻസ്പെക്ടർ പളനിയമ്മൽ എന്നിവരുൾപ്പെടെ 28 ഉദ്യോഗസ്ഥരെയാണ് ക്വറാന്റീൻ ചെയ്തത്.

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച