
ലക്നൗ: മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ സാംബളിലാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാഖി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ദമ്പതികൾക്ക് മൂന്ന് ആൺ മക്കളുണ്ട്. ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം മൂന്ന് മക്കളെയും കൂട്ടി ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭാര്യയെ കൊന്നിട്ടാണ് വന്നിരിക്കുന്നതെന്നും ഇയാൾ പൊലീസുകാരോട് പറഞ്ഞു.
വിവരം അറിഞ്ഞതിന് പിന്നാലെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. ഇവരുടെ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രാഖിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിന് അയച്ചു. അവിഹിത ബന്ധത്തെക്കുറിച്ച് പല തവണ താൻ ഭാര്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ അതൊക്കെ ഭാര്യ അവഗണിച്ചതാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam