
തിരുപ്പതി: തന്നെ കടിച്ച വിഷപ്പാമ്പിന്റെ തല കടിച്ചു കൊന്ന് പ്രതികാരം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം. വെങ്കിടേഷ് എന്നയാളാണ് തന്നെക്കടിച്ച പാമ്പിന്റെ തലയിൽ ക്രൂരമായി കടിച്ച് കൊലപ്പെടുത്തിയത്. കേരളത്തിൽ കാണപ്പെടുന്ന വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട ബ്ലാക്ക് ക്രെയ്റ്റ് എന്ന പാമ്പാണ് ഇയാളെ കടിച്ചത്. പാമ്പ് കടിയേൽക്കുന്ന സമയത്ത് വെങ്കിടേഷ് മദ്യ ലഹരിയിലായിരുന്നു. ഇയാളെ കടിച്ച പാമ്പിനെ ഉടൻ കയ്യിലെടുത്ത് അതിന്റെ തലയിൽ കടിക്കുയായിരുന്നു. പാമ്പിനെ കടിച്ചു കൊന്ന ശേഷം അതിനെ വീട്ടിലേക്ക് കൊണ്ടുപോയി തൊട്ടരികിൽ കിടത്തി വെങ്കിടേഷ് ഉറങ്ങിയതായും നാട്ടുകാർ പറയുന്നു.
എന്നാൽ പാമ്പ് കടിയേറ്റ് ചികിത്സിക്കാതെ വിശ്രമിക്കാൻ കിടന്ന വെങ്കിടേഷിന്റെ നില അർദ്ധരാത്രിയായപ്പോൾ വഷളായി. ഇത് കണ്ട പരിഭ്രാന്തരായ കുടുംബാംഗങ്ങൾ വെങ്കിടേഷിനെ ശ്രീകാളഹസ്തി ഏരിയ ആശുപത്രിയിൽ എത്തിച്ചു. അവിടെ അദ്ദേഹത്തിന് പെട്ടെന്ന് ചികിത്സയും നൽകി. ജീവൻ രക്ഷിക്കാനായെങ്കിലും വെങ്കിടേഷിന്റെ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ അദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വെങ്കിടേഷ് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam