'ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബിരിക്കുന്നു', വിമാനത്താവളത്തിൽ ഇത്രയേ പറഞ്ഞുള്ളു, കസ്റ്റഡി, പരിശോധന, കേസും

Published : Apr 08, 2024, 04:18 PM ISTUpdated : Apr 08, 2024, 04:19 PM IST
'ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബിരിക്കുന്നു', വിമാനത്താവളത്തിൽ ഇത്രയേ പറഞ്ഞുള്ളു, കസ്റ്റഡി, പരിശോധന, കേസും

Synopsis

ബോംബ് പരാമര്‍ശത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്.  ചിത്രം പ്രതീകാത്മകം


ബെംഗളൂരു: ബോംബ് പരാമര്‍ശത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്കിടെ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. താനെക്കാരനായ എഞ്ചിനിയ സഞ്ജയ് പൈക്കെതിരെയാണ് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി എടുത്തത്. 

മാർച്ച് 28-നായിരുന്നു പരിശോധനയ്ക്കിടെ സംഭവങ്ങൾ അരങ്ങേറിയിത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബുണ്ട്' എന്ന് ദേഷ്യത്തോടെ പറഞ്ഞത്. പിന്നാലെ ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. 

കോടതി അനുമതി ലഭിച്ചതിന് ശേഷം, എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 5 ന് സഞ്ജയ് പൈക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ തന്റെ ബാഗ് മൂന്നാമതും പരിശോധിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു, അതിനുള്ളിൽ ബോംബുണ്ടെന്ന് പൈ അവരോട് പറഞ്ഞത്. പല തലത്തിലുള്ള പരിശോധനകളാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പൈ കെഐഎ പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോര്‍ട്ട്.

പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം