ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭർത്താവ്

Web Desk   | Asianet News
Published : Apr 30, 2020, 09:33 PM ISTUpdated : Apr 30, 2020, 11:17 PM IST
ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭർത്താവ്

Synopsis

കഴിഞ്ഞ ദിവസമാണ് സത്ബീർ സിങ്ങിന്റെ ഭാര്യയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ദില്ലി: ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രം സ്വദേശിയായ സത്ബീര്‍ സിങ്ങാണ്(54) ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് ഇയാളുടെ ഭാര്യയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് അടുത്ത ദിവസം രാവിലെ ഇയാളെ വീടിനുള്ളിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസമാണ് സത്ബീർ സിങ്ങിന്റെ ഭാര്യയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ മകന്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്. ഇയാളാണ് ആദ്യം സത്ബീറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

മരണത്തെ സംബന്ധിച്ച് കുടുംബം ഇതുവരെ സംശയങ്ങള്‍ ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്തില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായും അവർ വ്യക്തമാക്കി.

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?