
മഹാരാഷ്ട്ര: കടുവയെ കണ്ട് പേടിച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ ചന്ദാർപൂർ നഗരത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രവീൺ മറാത്തെ എന്നയാളാണ് മരിച്ചത്. പ്രഭാത സവാരിക്കിടെയാണ് പ്രവീൺ, കടുവ റോഡ് മുറിച്ചു കടക്കുന്നതായി കണ്ടത്. പെട്ടെന്ന് കടുവയെ കണ്ടതിലുള്ള ഭയം മൂലം ഹൃദയാഘാതം സംഭവിച്ചാണ് ഇയാൾ മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വനത്തിന് സമീപം റോഡരികിൽ കാർ പാർക്ക് ചെയ്തതിന് ശേഷം ഇയാൾ പതിയെ നടന്നുവരികയായിരുന്നു. പെട്ടെന്നാണ് ഇയാളുടെ മുന്നിലൂടെ കടുവ റോഡ് മറികടന്ന് പോയത്. ഭയന്നു പോയതിനെ തുടർന്ന് പ്രവീണിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പിന്നാലെ പ്രഭാതസവാരിക്കായി എത്തിയ ആളുകളാണ് പ്രവീൺ റോഡിൽ വീണു കിടക്കുന്നതായി കണ്ടത്. ഇവരാണ് ആംബുലൻസ് വിളിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. എന്നാൽ ഇവരെത്തുന്നതിന് മുമ്പ് തന്നെ പ്രവീണിന് മരണം സംഭവിച്ചിരുന്നു. ഈ പ്രദേശത്ത് മിക്കവാറും കടുവയെ കാണാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.
'ആൺസുഹൃത്തിനെയും കൂട്ടി മർദ്ദിച്ചു', മോഷണ പരാതി നൽകിയ നടി പാർവതിക്കെതിരെ സഹായിയുടെ മറുപരാതി
പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നവംബർ 10 ന് രാത്രിയില്‍ കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് വെടിവെപ്പ് നടന്നത്. എലൈറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്‌ഒജി) ഉദ്യോഗസ്ഥരും ജില്ലാ പൊലീസും അടങ്ങുന്ന സുരക്ഷാ സേന മാലിപാടാർ, അടൽഗുഡ, ബദിൽപഹാഡ് വനമേഖലകളിൽ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്.