ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സാഹസിക യാത്ര; സംഭവം ചിത്രീകരിച്ച് സുഹൃത്ത്, യുവാവിന് ദാരുണാന്ത്യം- വീഡിയോ

Web Desk   | Asianet News
Published : Dec 30, 2019, 07:28 PM ISTUpdated : Dec 30, 2019, 10:11 PM IST
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സാഹസിക യാത്ര; സംഭവം ചിത്രീകരിച്ച് സുഹൃത്ത്, യുവാവിന് ദാരുണാന്ത്യം- വീഡിയോ

Synopsis

ചുവപ്പ് ഷർട്ടും തൊപ്പിയും കണ്ണടയും വച്ച് ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം.

താനെ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ദിൽഷാദ് നൗഷാദ് ഖാൻ എന്ന ഇരുപതുകാരനാണ് മരിച്ചത്. താനെയിലെ ഒരു റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദിൽഷാദ് സാഹസികമായി യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ഇയാളുടെ സുഹൃത്ത് എടുത്തിരുന്നു. റെയിൽവെ മന്ത്രാലയമാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് ഷർട്ടും തൊപ്പിയും കണ്ണടയും വച്ച് ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. പെട്ടെന്ന് ട്രാക്കിലുണ്ടായിരുന്ന തുണിൽ ഇടിച്ച് ദിൽഷാദ് താഴേക്ക് പതിക്കുകയായിരുന്നു.

ഉടൻ തന്നെ ചെയിൻ വലിച്ച സുഹൃത്ത്, ദിൽഷാദിനെ സമീപത്തെ ആശുപത്രിയിൽ എത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ദിൽഷാദ് മുംബൈയിലെ ഗോവണ്ടിയിൽ നിന്ന് കല്യാണിലേക്ക് വരുമ്പോഴായിരുന്നു അപകടം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു
ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ