വീട്ടിലെ ജോലിക്കാരിയുമായി പ്രണയത്തിലായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയതായി യുവതി

Published : Apr 04, 2021, 03:42 PM IST
വീട്ടിലെ ജോലിക്കാരിയുമായി പ്രണയത്തിലായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയതായി യുവതി

Synopsis

മുകേഷ്-അല്‍ക്ക ദമ്പതികള്‍ക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട്ടു ജോലിക്ക് നിയോഗിച്ചത്. എന്നാല്‍, ഭര്‍ത്താവും ഇവരും അടുത്തു.  

അഹമ്മദാബാദ്: വീട്ടിലെ ജോലിക്കാരിയുമായി അടുപ്പത്തിലായ ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതായി ഭാര്യയുടെ പരാതി. അഹമ്മദാബാദിലാണ് സംഭവം. അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി നികോല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മുകേഷ്-അല്‍ക്ക ദമ്പതികള്‍ക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട്ടു ജോലിക്ക് നിയോഗിച്ചത്. എന്നാല്‍, ഭര്‍ത്താവും ഇവരും അടുത്തു. അതിന് ശേഷം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

ബന്ധത്തെ താന്‍ എതിര്‍ത്തതോടെ ഇവര്‍ നികോലിലേക്ക് താമസം മാറി. തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജോലിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കി. 2020 ഏപ്രിലില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും യുവതി പറയുന്നു.
 

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർ കാത്തിരിക്കുന്ന വമ്പൻ തീരുമാനം; പാർലമെന്‍റിൽ മന്ത്രിയുടെ നിർണായക പ്രഖ്യാപനം; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചു
ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു