കുവൈത്തില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയവെ ലിഫ്റ്റ് ഷാഫ്റ്റില്‍ വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Web Desk   | stockphoto
Published : Aug 30, 2020, 09:17 PM IST
കുവൈത്തില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയവെ ലിഫ്റ്റ് ഷാഫ്റ്റില്‍ വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Synopsis

ശ്രീപെരുമ്പുത്തൂരിലെ ഒരു സ്വകാര്യകോളേജില്‍ തയ്യാറാക്കിയ ക്വാറന്റീന്‍ സെന്ററില്‍ ഐസൊലേഷനിലായിരുന്നു ബാലാജി.  


ചെന്നൈ: കുവൈത്തില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റീന്‍ സെന്ററില്‍ കഴിയുന്നതിനിടെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വിവാഹത്തിനായി കുവൈത്തില്‍ നിന്ന് എത്തിയതായിരുന്നു 32കാരനായ ബാലാജി. ഓഗസ്റ്റ് 25നാണ് ഇയാള്‍ ചെന്നൈയിലെത്തിയത്. 

ശ്രീപെരുമ്പുത്തൂരിലെ ഒരു സ്വകാര്യകോളേജില്‍ തയ്യാറാക്കിയ ക്വാറന്റീന്‍ സെന്ററില്‍ ഐസൊലേഷനിലായിരുന്നു ബാലാജി. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. വെള്ളി പുലര്‍ച്ചെ 2.30 ഓടെ ഫോണില്‍ സംസാരിക്കുകയായിരുന്ന ബാലാജി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് കേസെടുത്തു. അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു; 15 കോടിയിലധികം രൂപയുടെ നാശനഷ്ടം, മഴക്കെടുതിയിൽ വലഞ്ഞ് ഹിമാചൽ പ്രദേശ്
കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ, ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം