
ദില്ലി: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. കൊവിഡ് ആരോഗ്യ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ കത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തു 87000 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്.
573 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. മരണവും ഉയരുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. കഴിഞ്ഞ ദിവസം 75000ത്തിന് മുകളിലാണ് ഇന്ത്യയില്‍ ഒറ്റ ദിനം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam