പുലർച്ചെ 6ന് ഥാറില്‍ പമ്പിലെത്തി, ഫുൾടാങ്ക് ഡീസലടിക്കാൻ ആവശ്യപ്പെട്ടു, ജീവനക്കാരെ പറ്റിച്ച് പണം നൽകാതെ മുങ്ങി

Published : Jan 23, 2025, 01:33 PM IST
പുലർച്ചെ 6ന് ഥാറില്‍ പമ്പിലെത്തി, ഫുൾടാങ്ക് ഡീസലടിക്കാൻ ആവശ്യപ്പെട്ടു, ജീവനക്കാരെ പറ്റിച്ച് പണം നൽകാതെ മുങ്ങി

Synopsis

പരിശോധനയിൽ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സുള്ള്യയിലെ പച്ചാറിലെ പെട്രോൾ സ്റ്റേഷനിൽ ഒരു മാസം മുമ്പ് സമാനമായ സംഭവം നടന്നിരുന്നു.

മം​ഗളൂരു:  വാഹനത്തിൽ ഫുൾ ടാങ്ക് ഡീസൽ നിറച്ചതിന് ശേഷം പണം നൽകാതെ മുങ്ങി. കർണാടകയിലെ  കഡബ ഓൾഡ് സ്‌റ്റേഷന് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം. രാവിലെ 6 മണിയോടെ KA 01 MX 9632 രജിസ്‌ട്രേഷൻ നമ്പറിലുള്ള ഥാർ ജീപ്പിലെത്തിയവരാണ് ജീവനക്കാരെ കബളിപ്പിച്ച് ഇന്ധനവുമായി മുങ്ങിയത്. ഫുൾ ടാങ്ക് ഡീസൽ ആവശ്യപ്പെടുകയും പിന്നീട് ഒരു ക്യാൻ നൽകി പെട്രോൾ നിറയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

ജീവനക്കാർ ക്യാൻ നിറയ്ക്കുന്ന സമയം പണം നൽകാതെ കാർ ഓടിച്ചുപോയി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പർ നൽകി സ്‌റ്റേഷൻ ജീവനക്കാർ പൊലീസിൽ പരാതി നൽകി. പരിശോധനയിൽ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സുള്ള്യയിലെ പച്ചാറിലെ പെട്രോൾ സ്റ്റേഷനിൽ ഒരു മാസം മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്നും ഫുൾ ടാങ്ക് ഡീസൽ നിറച്ച ശേഷം പണം നൽകാതെ മുങ്ങി. സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

Asianet News Live

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന