ഇന്ത്യയില്‍ ആദ്യം; പൊതു സ്ഥലത്ത് മുറുക്കി തുപ്പിയതിന് പിഴ ശിക്ഷ

By Web TeamFirst Published Apr 28, 2019, 6:06 PM IST
Highlights

മുകേഷ് കുമാര്‍ എന്നയാളില്‍ നിന്ന് 100 രൂപയാണ് പിഴയായി കോര്‍പറേഷന്‍ ഈടാക്കിയത്. സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡ‍ില്‍ മുകേഷ് മുറുക്കി തുപ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

അഹമ്മദാബാദ്: പൊതു സ്ഥലത്ത് മുറുക്കി തുപ്പിയ ആളില്‍ നിന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കി. രാജ്യത്ത് തന്നെ ഇത്തരമൊരു നടപടി ആദ്യമായാണെന്നാണ് ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുകേഷ് കുമാര്‍ എന്നയാളില്‍ നിന്ന് 100 രൂപയാണ് പിഴയായി കോര്‍പറേഷന്‍ ഈടാക്കിയത്.

സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡ‍ില്‍ മുകേഷ് മുറുക്കി തുപ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതാണ് ആദ്യമായാണെന്നാണ് കോര്‍പറേഷന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അടുത്ത സമയത്ത് അഹമ്മദാബാദിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

click me!