യുപിയില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

Published : Mar 22, 2021, 09:32 PM IST
യുപിയില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

Synopsis

ഫിറോസാബാദ് ജില്ലയിലെ, കുതുംപുര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.  അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദ് ജില്ലയിലെ, കുതുംപുര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.  സക്കീര്‍ അലി എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. 

അപകടം നടക്കുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്നിരുന്ന ബാദ്ഷാ അരവിന്ദ് (35) എന്ന യുവാവാണ് മരിച്ചത്. ബാല്‍ക്കണിയുടെ അവശിഷ്ടങ്ങള്‍ വീണ് 12 പേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ബാദ്ഷായുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ചില ഭാഗങ്ങള്‍ ഏകദൈവ വിശ്വാസത്തിന് എതിര്'; വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ്
'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ