
ചെന്നൈ: കാമുകിയായിരുന്ന യുവതിയെ കൊന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ ധർമാപുരിയിലാണ് സംഭവം. യുവതിയെ കൊന്നതിന് ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുനിരാജ് എന്ന യുവാവും ലക്ഷ്മിയും പ്രണയത്തിലായിരുന്നു. ഇരുവരും കെട്ടിട നിർമ്മാണ തൊഴിലാളികളുമായിരുന്നു. ഏഴുമാസം മുമ്പ് ലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞിരുന്നു. ഇതിന്റെ പകയിലാണ് വീട്ടിൽ ആളില്ലാത്ത സമയത്ത് മുനിരാജ് എത്തുന്നതും ലക്ഷ്മിയെ കൊല്ലുന്നതും. കൊന്നതിന് ശേഷം യുവതിയുടെ മൃതദേഹവുമായി മുനിരാജ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കാമരാജനഗർ അഡീഷ്ണൽ സൂപ്രണ്ട് ഉദേഷ് പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ആൺസുഹൃത്ത് സ്വീകരിക്കാത്തതിനാൽ നാലു വയസ്സുള്ള മകനെ യുവതി അടിച്ചുകൊന്ന സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്.
ഹക്കീം ഫൈസി ആദൃശ്ശേരിയെ രാജി വയ്പ്പിച്ചതിൽ പ്രതിഷേധം;രണ്ട് വിദ്യാർഥി യൂണിയനുകൾ പിരിച്ചുവിട്ടു
മഫൂസ എന്ന യുവതി അബ്‍ദുൾ ഹുസൈൻ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ കുഞ്ഞിനെ ഒപ്പം കൂട്ടാൻ അബ്‍ദുൾ ഹുസൈൻ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാൻ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മർദ്ദനമേറ്റതിനാൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്‍ദുൾ ഹുസൈൻ ഷെയ്ഖ് മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവൻ അബു സിദ്ധീഖി പറഞ്ഞിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂർ പൊലീസ് ഇൻസ്പെക്ടർ മസൂദ് ഹസൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam