വീട്ടുജോലി ചെയ്യാത്തതിന് 20കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Published : Jun 17, 2026, 09:45 AM IST
Bengaluru live-in partner murder

Synopsis

ലിവ് ഇൻ പങ്കാളിയായ 20കാരിയെ കൊലപ്പെടുത്തിയ കേസിൽ 27കാരൻ അറസ്റ്റിൽ. ഇരുവരും ആറ് മാസമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27 കാരനായ യുവാവ് അറസ്റ്റിലായി. ബെംഗളൂരുവിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. 20കാരിയായ അനുഷയെ കൊലപ്പെടുത്തിയ കേസിൽ ശരത് (27) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. നഗരത്തിൽ വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശരത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയായിരുന്നുവെന്നാണ് ശരത്തിന്‍റെ മൊഴി.  തുടർന്ന് ശരത് അനുഷയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ശേഷാദ്രിപുരം പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്താനായി ശരത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്ധവ് പക്ഷ എംപിമാരുടെ ഫോണുകൾ പരിധിക്ക് പുറത്ത്, വൻ അട്ടിമറിക്ക് നീക്കം; രാജ്യതലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ
വ്യാജ സന്ദേശങ്ങളിൽ വീഴരുത്, ചോദ്യപേപ്പർ ചോർന്നിട്ടില്ല, പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കുക, നീറ്റിൽ കുട്ടികൾക്ക് മുന്നറിയിപ്പുമായി എൻ ടി എ