ലോക്ക് ഡൗണിനിടെ വീട്ടിലെത്താന്‍ 'മൃതദേഹമായി'; ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ പിടിയില്‍

By Web TeamFirst Published Apr 1, 2020, 12:47 PM IST
Highlights

പരിക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ആശുപത്രി വിടാന്‍ ഒരുങ്ങിയപ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വീട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിപ്പോയ ഇയാള്‍ മരിച്ചതായി അഭിനയിക്കാന്‍ തീരുമാനിച്ചു.

ശ്രീനഗര്‍: ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ മരിച്ചതായി അഭിനയിച്ചയാളെ പിടികൂടി പൊലീസ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഹക്കിം ദിന്‍ എന്നയാളാണ് അറസ്റ്റിലായത്. 

പരിക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ആശുപത്രി വിടാന്‍ ഒരുങ്ങിയപ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വീട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിപ്പോയ ഇയാള്‍ മരിച്ചതായി അഭിനയിക്കാന്‍ തീരുമാനിച്ചു. മരിച്ചെന്ന് തെളിയിക്കാന്‍  ഹക്കിം മൂന്നുപേരുടെ സഹായത്തോടെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി. ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തു.

ആംബുലന്‍സില്‍ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിയില്‍ വെച്ച് പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ്  ഇയാള്‍ പിടിയിലായത്. വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ച മൂന്നുപേരെയും ഇയാള്‍ക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!