താക്കോലെടുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ കൈ ക്ലോസറ്റില്‍ കുടുങ്ങി; പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

By Web TeamFirst Published Feb 25, 2020, 4:57 PM IST
Highlights

ക്ലോസറ്റില്‍ കൈ അകപ്പെട്ട ടാക്സി ഡ്രൈവര്‍ ശുചിമുറിയില്‍ കുടുങ്ങിയത് ഒന്നര മണിക്കൂര്‍. 

മധുര: പെട്രോള്‍ പമ്പിലെ ക്ലോസറ്റില്‍ കൈ അകപ്പെട്ട യുവാവ് ശുചിമുറിയില്‍ കുടുങ്ങിയത് ഒന്നര മണിക്കൂര്‍. ക്ലോസറ്റിനുള്ളില്‍ വീണ കാറിന്‍റെ താക്കോലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് 29കാരനായ തഞ്ചാവൂര്‍ സ്വദേശിയുടെ കൈ ക്ലോസറ്റില്‍ കുടുങ്ങിയത്.

രാവിലെ അഞ്ചു മണിക്ക് മധുര ബൈപ്പാസിന് സമീപമുള്ള പെട്രോള്‍ പമ്പിന്‍റെ ശുചിമുറിയിലായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കിയതിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ടാക്സി ഡ്രൈവറായ ഇയാള്‍. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോല്‍ കയ്യില്‍ സൂക്ഷിച്ച കാറിന്‍റെ താക്കോല്‍ ക്ലോസറ്റില്‍ വീണു. താക്കോലെടുക്കാനായി ക്ലോസറ്റിലേക്ക് കൈ കടത്തിയപ്പോള്‍ താക്കോല്‍ കിട്ടിയില്ല. പകരം മുമ്പ് അതില്‍ വീണു പോയ മൊബൈല്‍ ഫോണ്‍ ഇയാളുടെ കയ്യില്‍ തടഞ്ഞു. തുടര്‍ന്ന് കൈ ക്ലോസറ്റിനുള്ളിലേക്ക് കൂടുതല്‍ കടത്തിയപ്പോള്‍ കൈ കുടുങ്ങുകയായിരുന്നു. 

സഹായത്തിനായി ഇയാള്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. കാല് ഉപയോഗിച്ച് വാതില്‍ തുറന്ന ഇയാള്‍ മറ്റാരെങ്കിലും വരുന്ന വരെ കാത്തിരുന്നു. 5.20ഓടെ ഒരു ജീവനക്കാരന്‍ എത്തി അഗ്നിശമന സേനയെ വിവരമറിയിച്ചു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട പരിശ്രത്തിനൊടുവില്‍ ഇയാളുടെ കൈ പുറത്തെടുക്കുകയായിരുന്നു. 

Read More: നവവധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, കെട്ടിത്തൂക്കി; സ്ത്രീധനത്തിന്റെ പേരിലെന്ന ആരോപണവുമായി കുടുംബം

click me!