
സുരാജ്പുർ: മൃഗബലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് തുടരുന്നതിനിടെ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു മരണ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആടിനെ ബലി നൽകിയതിന് പിന്നാലെ അതേ ആടിന്‍റെ മാംസം ഭക്ഷിക്കവേയാണ് ഛത്തീസ്ഗഡിലെ സുരാജ്പുരിൽ ഒരു അമ്പതുകാരൻ മരണപ്പെട്ടത്. ബഗർ സായി എന്ന 50 കാരനാണ് ഒരു ആടിനെ ക്ഷേത്രത്തിൽ ബലിയർപ്പിക്കാൻ തീരുമാനിച്ചത്. ബഗർ സായി, മദൻപൂർ ഗ്രാമത്തിലെ മറ്റ് നിവാസികൾക്കൊപ്പം ഞായറാഴ്ച ഖോപാധാമിലെത്തി അവിടെ ആടിനെ ബലി നൽകുകയും ചെയ്തു.
ബലി കർമ്മങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികൾ ആടിന്‍റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഇതിന് ശേഷം ബഗർ പാകം ചെയ്ത മാംസത്തിൽ നിന്ന് ആടിന്റെ കണ്ണ് എടുത്തു കഴിച്ചു. അത് വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ ആടിന്റെ കണ്ണ് ബഗറിന്‍റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആടിന്‍റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ബഗറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam