വിവാഹാഭ്യർത്ഥന നിരസിച്ചു; സ്വയം തീ കൊളുത്തി, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച വിദ്യാർത്ഥി മരിച്ചു

Published : Nov 23, 2022, 10:38 AM ISTUpdated : Nov 23, 2022, 10:51 AM IST
വിവാഹാഭ്യർത്ഥന നിരസിച്ചു; സ്വയം തീ കൊളുത്തി, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച വിദ്യാർത്ഥി മരിച്ചു

Synopsis

യുവതിയെ വിവാഹം കഴിക്കാൻ മുണ്ടേ ആ​ഗ്രഹിച്ചിരുന്നെങ്കിലും അവർ ഇയാളുടെ അഭ്യർത്ഥന നിരസിക്കുകയാണുണ്ടായെന്ന് പൊലീസ് പറയുന്നു. 

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ശേഷം, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച ​ഗവേഷണ വിദ്യാർത്ഥി മരിച്ചു. ഔറം​ഗബാദിലെ ​ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ​ഗവേഷണ വിദ്യാർത്ഥിയായ ​ഗജാനൻ മുണ്ടേയാണ് സ്വയം തീകൊളുത്തി, സഹപാഠിയെ കെട്ടിപ്പിടിച്ചത്. സംഭവത്തിൽ ​ഗ‍ജാനൻ മുണ്ടേ മരിച്ചു. യുവതി 55 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 

യുവതിയെ പിന്തുടർന്നാണ് ഇയാൾ കോളെജിലെത്തിയത്. യുവതിയെ വിവാഹം കഴിക്കാൻ മുണ്ടേ ആ​ഗ്രഹിച്ചിരുന്നെങ്കിലും അവർ ഇയാളുടെ അഭ്യർത്ഥന നിരസിക്കുകയാണുണ്ടായെന്ന് പൊലീസ് പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറെ കാണാൻ വേണ്ടി കോളേജിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെ കയറി. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കോളേജ് ജീവനക്കാർ കാബിന്റെ വാതിൽ തകർത്ത് അകത്ത് കയറി, അ​ഗ്നി ശമന ഉപകരണം ഉപയോ​ഗിച്ച് തീകെടുത്തി. ഇരുവരെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 

കളഞ്ഞു കിട്ടിയത് പണം അടങ്ങിയ പേഴ്സ്; ഉടമസ്ഥന് തിരിച്ചു നൽകി, ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ