പൊലീസ് വാഹനത്തിന് മുകളില്‍ പുഷ് അപ് ചെയ്യുന്ന ടിക് ടോക് വീഡിയോ; വൈറല്‍

Published : Jun 27, 2019, 09:39 AM ISTUpdated : Jun 27, 2019, 09:41 AM IST
പൊലീസ് വാഹനത്തിന് മുകളില്‍ പുഷ് അപ് ചെയ്യുന്ന ടിക് ടോക് വീഡിയോ; വൈറല്‍

Synopsis

മരുഭൂമി പോലെ തോന്നുന്ന വിജനമായ പ്രദേശത്ത് വച്ചാണ് കാറിന് മുകളില്‍ കയറി യുവാവ് ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്.

ദില്ലി: പൊലീസിന്‍റെ വാഹനത്തിന് മുകളില്‍  പുഷ് അപ് ചെയ്യുന്ന ടിക് ടോക് വീഡിയോ ചിത്രീകരിച്ച് യുവാവ്. ദില്ലിയിലാണ് ഷര്‍ട്ട് ധരിക്കാതെ യുവാവ് ഓടുന്ന പൊലീസ് വാഹനത്തിന് മുകളില്‍ കയറി പുഷ് അപ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായിരുന്നു.  

ബുധനാഴ്ചയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മരുഭൂമി പോലെ തോന്നുന്ന വിജനമായ പ്രദേശത്ത് വച്ചാണ് കാറിന് മുകളില്‍ കയറി യുവാവ് ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് പൊലീസിന്‍റെ ഔദ്യോഗിക വാഹനം അല്ലെന്നും സ്വകാര്യ കരാറുകാരന്‍റെ കയ്യില്‍ നിന്നും പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് പൊലീസ് ഈ കാര്‍ ഉപയോഗിക്കാറുള്ളതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.  പുഷ് അപ് വീഡിയോ ചിത്രീകരിച്ച യുവാവ് കരാറുകാരന്‍റെ സുഹൃത്താണ്.

നിയമ ലംഘനത്തിന് കരാറുകാരന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഉടന്‍ നിയമ നടപടികള്‍ എടുക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെക്കാലം മുമ്പ് ചിത്രീകരിച്ച വീഡിയോ ആവാം ഇതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു