
ഭോപ്പാൽ: മധ്യപ്രദേശിലെ അശോക് നഗറിൽ 22 കാരിയായ യുവതിയെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാൻ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു പുരുഷനെ വിവാഹം നടക്കുമ്പോഴാണ് യുവതിയെയും വീട്ടുകാരെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം
വൈകുന്നേരം 6 മണിയോടെ കാലു കൂട്ടാളികളായ ജോധ, സമീർ, ഷാരൂഖ് എന്നിവർക്കൊപ്പം യുവതിയുടെ വീട് അടിച്ചുതകർത്തു. കുടുംബത്തെ ആക്രമിക്കുകയും പിതാവിൻ്റെ കാലും സഹോദരൻ്റെ കൈയും തല്ലി ഒടിക്കുകയും ചെയ്തു.
അമ്മയ്ക്കും ക്രൂരമായ മർദനമേറ്റു. വാളുകളും ഇരുമ്പ് വടികളും വീശി അക്രമികൾ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആൾക്കൂട്ടം വർധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
Read more.... മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു; ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതി, കേസെടുത്തു
പ്രതികൾ സ്ത്രീയുടെയും വരന്റെയും കുടുംബത്തെ ഭീഷണിപ്പെടുത്തി. കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് യുവതിയുടെയും പിതാവിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam