ദേശീയപതാക ഉപയോഗിച്ച് പഴങ്ങളിലെ പൊടി തട്ടി, അപമാനിച്ച് യുവാവ്; വീഡിയോയില്‍ അന്വേഷണം

Published : Apr 08, 2023, 11:01 AM ISTUpdated : Apr 08, 2023, 11:04 AM IST
ദേശീയപതാക ഉപയോഗിച്ച് പഴങ്ങളിലെ പൊടി തട്ടി, അപമാനിച്ച് യുവാവ്; വീഡിയോയില്‍ അന്വേഷണം

Synopsis

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

ലഖ്‌നൗ: ദേശീയപതാക ഉപയോഗിച്ച് പഴവര്‍ഗങ്ങളിലെ പൊടി തട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സോഷ്യല്‍മീഡിയ പ്രചരണം. റോഡരികിലെ കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടിയാണ് യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതെന്ന് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

 


മുന്‍പും സമാന സംഭവങ്ങളില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ദില്ലിയില്‍ ദേശീയപതാക ഉപയോഗിച്ച് ഇരുചക്രവാഹനം വൃത്തിയാക്കിയ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപതാകയെ അപമാനിച്ചെന്ന കുറ്റമായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്. മനപൂര്‍വ്വം ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതെന്നാണ് 52കാരന്റെ വിശദീകരണം. കേസ് അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദില്ലി പൊലീസ് അറിയിച്ചു. 

'അത് ചിലപ്പോള്‍ എന്നെ കുഴപ്പത്തിലാക്കിയേക്കും', കാര്‍ കളക്ഷനെ കുറിച്ച് വെളിപ്പെടുത്താതെ ദുല്‍ഖര്‍

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ