പീഡിപ്പിച്ച് കടന്നു; വിഷം കഴിച്ച കാമുകിയെ ഐസിയുവില്‍ വിവാഹം ചെയ്യിപ്പിച്ച് നാട്ടുകാര്‍, വീണ്ടും മുങ്ങിയ കാമുകനെതിരെ കേസ്

Published : Dec 06, 2019, 01:03 PM IST
പീഡിപ്പിച്ച് കടന്നു; വിഷം കഴിച്ച കാമുകിയെ  ഐസിയുവില്‍ വിവാഹം ചെയ്യിപ്പിച്ച് നാട്ടുകാര്‍, വീണ്ടും മുങ്ങിയ കാമുകനെതിരെ കേസ്

Synopsis

ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സൂരജ് നല്‍വാഡേ എന്ന യുവാവ് വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. യുവതി താഴ്ന്ന ജാതിയില്‍ ഉള്ള ആളാണെന്നും വിവാഹം കഴിക്കാന്‍ പറ്റില്ലെന്നുമായിരുന്നു യുവാവിന്‍റെ നിലപാടെന്നാണ് ആരോപണം

പൂനെ(മഹാരാഷ്ട്ര): വിവാഹവാഗ്ദാനം നടത്തി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് യുവാവ് മുങ്ങി, ആത്മഹത്യാ ശ്രമം നടത്തി യുവതി. ഒടുവില്‍ ഐസിയുവില്‍ വച്ച് വിവാഹം. തികച്ചും വ്യത്യസ്തമായ ഒരു വിവാഹത്തിനാണ് വ്യാഴാഴ്ച മഹാരാഷ്ട്ര പൂനെയിലെ ഒരു ആശുപത്രി സാക്ഷ്യം വഹിച്ചത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ വരന്‍ വീണ്ടും മുങ്ങിയതോടെ യുവതിയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സൂരജ് നല്‍വാഡേ എന്ന യുവാവ് വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. യുവതി താഴ്ന്ന ജാതിയില്‍ ഉള്ള ആളാണെന്നും വിവാഹം കഴിക്കാന്‍ പറ്റില്ലെന്നുമായിരുന്നു യുവാവിന്‍റെ നിലപാടെന്നാണ് ആരോപണം. നിരാശയിലായ യുവതി വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിലായി. ഇതോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച് യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

എന്നാല്‍ യുവാവ് വിവാഹശേഷം എല്ലാവരുടേയും കണ്ണ് വെട്ടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബര്‍ 27നാണ് യുവതി ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റും, കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലേറാൻ ശ്രമിക്കണമെന്നും നിതിൻ നബീൻ
'മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ഒറ്റക്ക് മത്സരിക്കും'; പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല