ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം, പ്രധാനമന്ത്രിക്ക് അപേക്ഷ

Published : Mar 03, 2023, 09:10 AM ISTUpdated : Mar 03, 2023, 09:15 AM IST
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം, പ്രധാനമന്ത്രിക്ക് അപേക്ഷ

Synopsis

ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

ദില്ലി : സ്ഥലങ്ങളുടെ പുനർനാമകരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ സമർപ്പിച്ച് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരൻ. വിദേശ ആധിപത്യക്കാലത്തെ ആയിരം സ്ഥലങ്ങൾ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യം. ഇതിനായി കമ്മീഷൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ. ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ ഈ ഹർജി കടുത്ത വിമർശനത്തോടെ സുപ്രീം കോടതി തളളിയിരുന്നു. ഹർജിക്കാരന് കോടതി മുന്നറിയിപ്പും നൽകിയിരുന്നു. ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യ3യാ ആണ് അപേക്ഷ നൽകിയത്. 

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്നാണ് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞത്. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചിരുന്നു. ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. 

കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണമെന്നും കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ