മണിപ്പൂർ കലാപം; ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഇന്ന് ചേരും, പ്രഹസനമെന്ന് കോൺഗ്രസ്, പ്രതിപക്ഷ പ്രതിഷേധം

Published : Aug 29, 2023, 06:53 AM IST
മണിപ്പൂർ കലാപം; ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഇന്ന് ചേരും, പ്രഹസനമെന്ന് കോൺഗ്രസ്, പ്രതിപക്ഷ പ്രതിഷേധം

Synopsis

ഒരു ദിവസം മാത്രം സമ്മേളനം ചേരുന്നത് പ്രഹസനമെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. 

ഇംഫാൽ : മണിപ്പൂർ കലാപവും സംസ്ഥാനത്തെ സ്ഥിതിഗതികളും ചർച്ച ചെയ്യാൻ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഇന്ന് ചേരും. സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മലയോര മേഖലകൾക്ക് സ്വയംഭരണ അവകാശം നൽകാമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിച്ചിരുന്നു. ഒരു ദിവസം മാത്രം സമ്മേളനം ചേരുന്നത് പ്രഹസനമെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തെ കുറിച്ച് മണിപ്പൂർ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇന്ന് ഉണ്ടാകും. അതേ സമയം ബിജെപി എംഎൽഎ മാർ ഉൾപ്പെടെയുള്ള പത്ത് കുക്കി എംഎൽഎമാർ സമ്മേളനം ബഹിഷ്ക്കരിക്കും. ഗോത്ര വിഭാഗത്തിൻ്റെ വികാരം കണക്കിലെടുക്കാതെ സമ്മേളനവുമായി മുന്നോട്ട് പോകുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് എംഎൽഎമാർ പറഞ്ഞു.

Read More : ബെംഗളൂരുവിൽ നിന്ന് വാങ്ങി, ബസിൽ കേരളത്തിലേക്ക് കടത്തി; 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ