സ്കൂളിൽ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതിൽ എതിർപ്പുമായി രക്ഷിതാക്കൾ; സംഭവം തമിഴ്നാട്ടിൽ

Published : Aug 28, 2023, 11:43 PM IST
 സ്കൂളിൽ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതിൽ എതിർപ്പുമായി രക്ഷിതാക്കൾ; സംഭവം തമിഴ്നാട്ടിൽ

Synopsis

ദീപ എന്ന ദളിത് സ്ത്രീയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ ബാക്കി കുട്ടികളെ വിലക്കിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്

ചെന്നൈ: തമിഴ് നാട്ടിലെ സ്കൂളിൽ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതിൽ പ്രതിഷേധവുമായി ഒരുവിഭാഗം രക്ഷിതാക്കൾ. സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെയാണ് ലജ്ജാകരമായ സംഭവം. തിരുപ്പൂര്‍  വള്ളിപ്പുറം പഞ്ചായത്ത് യൂണിയൻ സ്കൂളിൽ ഒന്ന് മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെയുള്ളത് 44 വിദ്യാർത്ഥികളാണ്. എന്നാൽ മുഖ്യമന്ത്രി പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത വെള്ളിയാഴ്ച  ഭക്ഷണം കഴിക്കാനെത്തിയത് 12 പേര്‍ മാത്രമാണ്.

ദീപ എന്ന ദളിത് സ്ത്രീയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ ബാക്കി കുട്ടികളെ വിലക്കിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. തൊട്ടുപിന്നാലെ ടിസിക്കുള്ള അപേക്ഷയുമായി സ്കൂൾ അധികൃതരെ സമീപിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം. എത്ര സമ്മര്‍ദ്ദമുണ്ടായാലും ദീപയെ നീക്കില്ലെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ ടി ക്രിസ്തുരാജ് വ്യക്തമാക്കി. 

മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായി, ഇത് മലയാള സിനിമയുടെ നല്ല കാലം: ഫഹദ് ഫാസിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
'വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം': ഉപദേശവുമായി സുപ്രീംകോടതി