മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

Published : Apr 21, 2026, 09:50 AM ISTUpdated : Apr 21, 2026, 09:52 AM IST
Earthquake

Synopsis

രാവിലെ 5:59 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.  ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 

 

 

കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി ചട്ടലം​ഘനം നടത്തിയെന്ന പരാതി; മിണ്ടാട്ടമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ, നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നീക്കം
വിജയ് എക്സ് ഫാക്ടർ, തമിഴ്നാട്ടില്‍ നന്നായി വോട്ട് പിടിക്കും ഏറെ ആരാധകർ ഉള്ള നടനും വിശ്വസിക്കാനാകുന്ന നായകനുമെന്ന് കെ അണ്ണാമലൈ