നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് വിടണം: സുപ്രീം കോടതിയിൽ കരടുമായി കേന്ദ്രം

Published : Aug 16, 2023, 08:16 PM ISTUpdated : Aug 16, 2023, 08:24 PM IST
നയപരമായ വിഷയങ്ങളിൽ  തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് വിടണം:  സുപ്രീം കോടതിയിൽ കരടുമായി കേന്ദ്രം

Synopsis

സർക്കാരുൾപ്പെടുന്ന കേസുകളുടെ നടപടി ക്രമങ്ങൾക്ക് സുപ്രീം കോടതിയിൽ കരട് സമർപ്പിച്ച് കേന്ദ്രം. കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്നും അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താവുവെന്നുമുള്ള നിർദ്ദേശങ്ങളും കരടിലുണ്ട്.

ദില്ലി: സർക്കാർ ഉൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക്  കരട് സമർപ്പിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ കരട് സമർപ്പിച്ചത്. കരടിൽ അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താൻ പാടുള്ളുവെന്നും കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്നതും അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ട്. കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും നയപരമായ വിഷയങ്ങളിൽ തീരുമാനം സർക്കാരിന് വിടണമെന്നുമടക്കമുള്ള നിർദ്ദേശങ്ങളും കരടിൽ പറയുന്നു. 
ജുഡീഷ്യറിയും സർക്കാരും തമ്മിൽ  സൗഹാർദ്ദപരവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

Read More: കോടതി ഉത്തരവുകളിലെ സ്ത്രീകളെ കുറിച്ചുള്ള 'സ്റ്റീരിയോടൈപ്പ്' പ്രയോഗങ്ങൾ; ജഡ്ജിമാർക്കായി ശൈലീപുസ്തകം

അതേസമയം, ജുഡീഷ്യറിയെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നതിനിടെ ആണ് പുതിയ നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. നേരത്തെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും രണ്ട് തട്ടിലായിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങളും ദൗര്‍ഭാഗ്യകരമെന്ന് അന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?