മണിപ്പൂർ കലാപം: അമിത് ഷാ വന്നിട്ടും ഒടുങ്ങിയില്ല, അസം മുഖ്യമന്ത്രിയെ ഇറക്കി പരീക്ഷണം

Published : Jun 10, 2023, 08:33 AM ISTUpdated : Jun 10, 2023, 09:00 AM IST
മണിപ്പൂർ കലാപം: അമിത് ഷാ വന്നിട്ടും ഒടുങ്ങിയില്ല, അസം മുഖ്യമന്ത്രിയെ ഇറക്കി പരീക്ഷണം

Synopsis

മുഖ്യമന്ത്രി ബിരേൻസിം​ഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ ​വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനാണ് കേന്ദ്രത്തിന്റെ തീരുമാനം. കലാപം വിട്ടൊഴിയാതെ നിൽക്കുന്നതിനിടയിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നത്. 

ദില്ലി: മണിപ്പൂർ കലാപത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഗൂഢാലോചനയുൾപ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 6 കേസുകൾക്ക് പിന്നിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും. കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ 10 ഉദ്യോഗസ്ഥരാണുള്ളത്. സർക്കാരിനെതിരെയുള്ള ​ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേൻസിം​ഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ ​വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനാണ് കേന്ദ്രത്തിന്റെ തീരുമാനം. കലാപം വിട്ടൊഴിയാതെ നിൽക്കുന്നതിനിടയിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നത്. 

മണിപ്പൂരിൽ മാസങ്ങളായി നീണ്ടുനിൽക്കുന്ന കലാപത്തിന് ഇതുവരേയും ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ മൂന്ന് ദിവസം മണിപ്പൂരിൽ ചർച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎൽഎമാർ തന്നെ രം​ഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രിയെ ഇറക്കിയുള്ള പരീക്ഷണത്തിന് കേന്ദ്രം തയ്യാറായത്. ഹിമന്ദ ബിശ്വ ശർമ മണിപ്പൂരിലെത്തി ചർച്ച നടത്തും. മുഖ്യമന്ത്രി ബിരേൻ സിം​ഗുമായും കൂടിക്കാഴ്ച്ച നടത്തും. 

അതേസമയം, മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരണം 98 ആയെന്നാണ് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാ​ഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നൽകുകയും ചെയ്തു. അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കുകി മെയ്തി വിഭാ​ഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകിയിരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ വിലക്കയറ്റം രൂക്ഷമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ കടുത്ത പ്രതിഷേധം കാരണം ഗോത്ര വർഗ മേഖലകളിൽ ഒപ്പം പോകാൻപോലും മുഖ്യമന്ത്രി ബിരേൻ സിംഗിനായിരുന്നില്ല. കലാപം തടയുന്നതിൽ പരാജയപ്പെട്ട ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പടെ കുകി വിഭാഗത്തിൽനിന്നുള്ള പത്ത് എംഎൽഎമാർ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നൽകി. ഇതിൽ 5 പേർ ബിജെപി എംഎൽഎമാരാണ്. 

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച് സിബിഐ, ​ഗൂഢാലോചന അന്വേഷിക്കും

ബിരേൻ സിംഗ് പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂർ സെക്രട്ടറി പോക്കാം ഹോക്കിപും തുറന്നടിച്ചിരുന്നു. ബിരേൻ സിംഗിനോടുള്ള എതിർപ്പ് പരസ്യമാക്കി നാല‍് ബിജെപി എംഎൽഎമാർ നേരത്തെ വിവിധ സർക്കാർ സ്ഥാനങ്ങളിൽനിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയാണെന്നും  ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരിൽനിന്നും ബിരേൻ സിംഗിനുള്ള പിന്തുണ നാൾക്കുനാൾ ഇടിയുകയാണ്.

നടക്കാനാവില്ല, ശബ്ദം നഷ്ടമായി ഓര്‍മ്മയും; മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട ബിജെപി എംഎല്‍എയുടെ സ്ഥിതി സങ്കീർണ്ണം
 

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?