
ദില്ലി: കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂർ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ് നൽകിയിരിക്കുന്നത്. ശക്തിസിങ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനായി നിയമിച്ചു. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും. വർഷ ഗെയ്ക്‍വാദ് മുംബൈ ആർസിസി അധ്യക്ഷയാകുമെന്നും പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam