
ചുരാചന്ദ്പ്പൂർ: മണിപ്പൂരിലെ ആക്രമണത്തിന് (manipur attack) പിന്നാലെ ഭീകരർക്കായി ഇന്ത്യാ- മ്യാൻമർ അതിർത്തിയിൽ (India-Myanmar Border) തെരച്ചിൽ ഊര്‍ജ്ജിതമാക്കി സൈന്യം. ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരർ ആക്രമണത്തിന് ശേഷം ഈ മേഖലയിൽ ഒളിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനായി വലിയ ആസൂത്രണമാണ് ഭീകരർ നടത്തിയതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.
അതിർത്തി മേഖലയിൽ നടത്തുന്ന ആയുധക്കടത്തിനെതിരെ സുരക്ഷാസേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവം നടന്ന ചുരാചന്ദ്പൂർ പ്രദേശം സംഘർഷമേഖലകളിൽ ഉൾപ്പെട്ട പ്രദേശമല്ല. ഈ മേഖകളിൽ സംഘർഷ സാഹചര്യമുണ്ടാക്കാനുള്ള ശ്രമം കൂടിയാണിതെന്നും സുരക്ഷാസേന വിലയിരുത്തുന്നു. ഇതിനിടെ പരിക്കേറ്റ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ ഉൾപ്പടെ ഏഴുപേരുടെ മൃതദേഹവും ഇന്ന് ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. രാജ്യത്തെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കില്ലെന്നതിന്‍റെ മറ്റൊരു തെളിവാണ് ഭീകരാക്രമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam