'ഗൂഢാലോചന നടന്നത് അതീവ രഹസ്യമായി, സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണം', സിബിഐ കോടതിയില്‍

Published : Feb 27, 2023, 05:01 PM ISTUpdated : Feb 27, 2023, 05:08 PM IST
'ഗൂഢാലോചന നടന്നത് അതീവ രഹസ്യമായി, സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണം', സിബിഐ കോടതിയില്‍

Synopsis

തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.   

ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 
കോടതിയില്‍ ഹാജരാക്കി. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്നായിരുന്നു മനീഷ് സിസോദിയയുടെ വാദം. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് എഎപി ഇന്ന് ഉയര്‍ത്തിയത്. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ