
മുംബൈ: ഓട്ടത്തിനിടെ മന്മാദ്- പഞ്ചവടി എക്‌സ്പ്രസ് ട്രെയിനിന്റെ എൻജിനും കോച്ചുകളും വേര്‍പ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപം പത്രിപുലില്‍ വച്ചായിരുന്നു സംഭവം. അപകടത്തിൽ ആര്‍ക്കും പരിക്കില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ വക്താവ് അറിയിച്ചു.
മന്മാദില്‍ നിന്ന് മുംബൈ ഛത്രപതി ശിവജി ടെര്‍മിന്‍സ് വരെ സര്‍വീസ് നടത്തുന്ന ട്രെയിനാണ് മന്മാദ്- പഞ്ചവടി എക്‌സ്പ്രസ്. യാത്ര അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. ആകെ 15 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളുമാണ് വേർപ്പെട്ടത്. മുന്‍പിലെ കോച്ചുകള്‍ വേര്‍പ്പെട്ടതോടെ ബാക്കി 12 കോച്ചുകള്‍ പാളത്തില്‍ കുടുങ്ങി കിടന്നു.
അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകളും സബര്‍ബന്‍ ട്രെയിനുകളും മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam