
പനാജി: മനോഹർ പരീക്കർക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പനാജി മിരാമർ കടൽതീരത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാർ,മുഖ്യമന്ത്രിമാർ,ബിജെപി അധ്യക്ഷൻ അമിത്ഷാ അടക്കം ആയിരങ്ങൾ പനാജിയിലെത്തി അന്ത്യ പ്രണാമം അർപ്പിച്ചു.
പരീക്കറുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു.ദില്ലിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തിയത്.ഗോവയിൽ ഏഴുദിവസമാണ് ദുഖാചരണം.പാൻക്രിയാസിലെ അർബുദ ബാധ ഗുരുതരമായതോടെ ഇന്നലെ രാത്രിയായിരുന്നു മനോഹർ പരീക്കറുടെ അന്ത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam