കൊവിഡ് നിരക്കില്‍ വീണ്ടും വര്‍ധന; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

Published : Mar 19, 2021, 05:43 PM IST
കൊവിഡ് നിരക്കില്‍ വീണ്ടും വര്‍ധന; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

Synopsis

മഹാരാഷ്ട്രയില്‍ സ്വകാര്യ ഓഫീസുകളിലും തീയേറ്ററുകളിലും 50 ശതമാനത്തോളം പേരെ മാത്രമേ അനുവദിക്കു. 


ദില്ലി: കൊവിഡ് നിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ സ്കൂളുകളും കോളേജുകളും അടച്ചിടാൻ സർക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ സ്വകാര്യ ഓഫീസുകളിലും തീയേറ്ററുകളിലും 50 ശതമാനത്തോളം പേരെ മാത്രമേ അനുവദിക്കു. 

ഓഡിറ്റോറിയങ്ങളിലെ മത സാസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക്  നിരോധനം ഏർപ്പെടുത്തി.ഛത്തീസ്ഗഡില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത്  പുനരാരംഭിച്ചു. അഹമ്മദാബാദില്‍   രാത്രി 9 മുതല്‍ രാവിലെ ആറ് വരെ  കര്‍ഫ്യു ഏര്‍പ്പെടുത്തും. രാജ്യത്ത്  24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് 154 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,59,370 ആയി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ