ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Published : Nov 29, 2020, 09:12 AM ISTUpdated : Nov 29, 2020, 11:44 AM IST
ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Synopsis

സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.


റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ജവാന്മാർ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.

നാസിക് സ്വദേശി അസി. കമാൻ‍ഡൻഡ് നിതിൻ ബൽറാവുവാണ് വീരമൃത്യു വരിച്ചത്.   സുക്മ ജില്ലയിലെ ചിന്തല്‍നാര്‍ വനമേഖലയില്‍ ഇന്നലെ രാത്രി എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുളള തെരച്ചിലിനുശേഷം മടങ്ങിയ സിആര്‍പിഎഫ്-പൊലീസ് സംയുക്ത സേനയായ കോബ്രയെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ഹെലികോപ്ടറിൽ  ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിലെ സിജെപി പ്രതിഷേധം, എല്ലാ കേസും പിൻവലിക്കാനാകില്ലെന്ന് കേന്ദ്രം, നിയമപരമായ നടപടികളുണ്ട്, സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ, തൃഷയെക്കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന് ആക്ഷേപം, വിമർശിച്ച് ബിജെപി