തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

Published : May 26, 2022, 07:15 PM IST
തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

Synopsis

പൊലീസിനു വിവരങ്ങൾ നൽകിയെന്നാരോപിച്ചു ഇയാൾ ബിഹാറിലെ ഗയയിൽ നാലു ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു.

പട്ന: തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ.  ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ട സന്ദീപ് യാദവിനെയാണ് (55) ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്ക് ജാർഖണ്ഡ് സർക്കാർ 50 ലക്ഷം രൂപയും ബിഹാർ സർക്കാർ 25 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഗയ ബാംകേബസാർ സ്വദേശിയായ സന്ദീപ് യാദവിനെതിരെ ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അഞ്ഞൂറോളം കേസുകളുണ്ട്. 

ബോംബാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാൾ അവശനായിരുന്നെന്നാണ് സൂചന. പൊലീസിനു വിവരങ്ങൾ നൽകിയെന്നാരോപിച്ചു ഇയാൾ ബിഹാറിലെ ഗയയിൽ നാലു ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു. ​ഗ്രാമവാസികളാണ് വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ​ഗ്രാമവാസികൾ ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

PREV
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്