
മുംബൈ: മറാത്ത സംവരണ പ്രക്ഷോഭം മുംബൈയിലേക്ക് വ്യാപിക്കുന്നു. മറാത്ത സമുദായത്തെ ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് മനോജ് ജാരംഗേയും അനുയായികളും പ്രക്ഷോഭം ശക്തമാക്കുന്നത്. പതിനെട്ട് ദിവസമായ നിരാഹരമിരിക്കുന്ന സമരനായകൻ മനോജ് ജാരംഗേ പാട്ടീൽ മുംബൈയിലേക്ക് മാർച്ച് തുടങ്ങി. ശനിയാഴ്ച്ച മുതൽ ആസാദ് മൈതാനത്ത് നിരാഹാര സമരം തുടങ്ങനാണ് നീക്കം. മറാത്ത സമുദായത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ഉറപ്പാക്കുന്നത് വരെ സമാധാനപരമായ സമരം തുടരുമെന്ന് മനോജ് ജാരങ്കെ പറഞ്ഞു. ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്ന കുൻബി സമുദായത്തിന് നൽകുന്ന സംവരണം മറാത്തകൾക്കും അനുവദിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാൽ ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഗണോശോത്സവമടക്കം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam