ദില്ലിയിലെ 5 സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഭീഷണിയെ തുടർന്ന് പരീക്ഷകൾ മാറ്റിവെക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല, ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി
ദില്ലി: ദില്ലിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു. സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇ മെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

