
കോട്ടയം: 10 വർഷത്തെ പിണറായി ഭരണത്തിന് അവസാനമിട്ട യു ഡി എഫ് വിജയത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. പത്ത് വർഷങ്ങൾക്കിപ്പുറം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ മുഴങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയ മറിയ ഉമ്മൻ, ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാമെന്നും കേരളത്തെ വീണ്ടെടുക്കാമെന്നും കൂട്ടിച്ചേർത്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ സാധിച്ചിരുന്നു. ജന വികാരം എന്തെന്നും മാറ്റത്തിനായുള്ള അവരുടെ വെമ്പലും തൊട്ടറിയാൻ സാധിച്ചതാണ്. അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴവും അടുത്തറിഞ്ഞു. ഈ വിജയം ജനങ്ങളുടെ വിശ്വാസമാണ്, പാവങ്ങളുടെ പ്രതീക്ഷയാണ്, സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയാണെന്നും മറിയ ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളം അനിവാര്യമായ രാഷ്ട്രീയ മാറ്റത്തെ പുണർന്നു കഴിഞ്ഞു. പത്ത് വർഷങ്ങൾക്കിപ്പുറം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ മുഴങ്ങുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ സാധിച്ചിരുന്നു. ജന വികാരം എന്തെന്നും മാറ്റത്തിനായുള്ള അവരുടെ വെമ്പലും തൊട്ടറിയാൻ സാധിച്ചതാണ്. അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴവും അടുത്തറിഞ്ഞു. ഈ വിജയം ജനങ്ങളുടെ വിശ്വാസമാണ്, പാവങ്ങളുടെ പ്രതീക്ഷയാണ്, സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയാണ്. മതേതര കേരളത്തിൻ്റെ മുന്നേറ്റമാണ്. പുതിയൊരു യുഗ പിറവിക്ക് തുടക്കമിടാൻ ഐക്യ ജനാധിപത്യമുന്നണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്. ചരിത്ര വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച സഹോദരങ്ങൾക്ക്,സഹപ്രവർത്തകർക്ക് നന്ദി. നമുക്ക് കേരളത്തെ വീണ്ടെടുക്കാം. നമുക്ക് ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam