ഏകീകൃത വിവാഹ പ്രായം: ഹൈക്കോടതികളിലെ കേസുകൾ സുപ്രീം കോടതിയിലേക്ക്, വിശദമായി വാദം കേൾക്കും

By Web TeamFirst Published Jan 13, 2023, 4:22 PM IST
Highlights

മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസിന് മുകളിൽ പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ദില്ലി: രാജ്യത്ത് ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഇതുസംബന്ധിച്ച് രാജസ്ഥാൻ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റും. വ്യക്തി നിയമങ്ങൾ പരിഗണിക്കാതെ  ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസിന് മുകളിൽ പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സമാനമായ ഹൈക്കോടതി വിധികൾക്കെതിരായ ഹർജികൾ സുപ്രിം കോടതി ഒന്നിച്ച് പരിഗണിക്കും.
 

click me!