മാട്രിമോണിയൽ സൈറ്റുകൾ പറ്റിയ്ക്കുന്നോ? ഭാരത് മാട്രിമോണിയിലെ സബ്സ്ക്രിപ്ഷനിൽ വിവാഹിതയുടെ ഫോട്ടോ, വിവാദം

Published : Nov 06, 2024, 05:34 PM IST
മാട്രിമോണിയൽ സൈറ്റുകൾ പറ്റിയ്ക്കുന്നോ? ഭാരത് മാട്രിമോണിയിലെ സബ്സ്ക്രിപ്ഷനിൽ വിവാഹിതയുടെ ഫോട്ടോ, വിവാദം

Synopsis

ഇൻസ്റ്റ​ഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവറാണ് സ്വാതി. താനും ഭർത്താവും മാട്രിമോണിയൽ സൈറ്റ് വഴിയല്ല കണ്ടുമുട്ടിയതെന്നും ഇവർ വ്യക്തമാക്കി.

മുംബൈ: മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ. വ്യാജ പ്രൊഫൈലിലാണ് വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഉപയോ​ഗിച്ചത്. സ്വാതി മുകുന്ദ് എന്ന സ്ത്രീയുടെ ഫോട്ടോയാണ് ഉപയോ​ഗിച്ചത്. സംഭവത്തിൽ വിശദീകരണവുമായി യുവതി രം​ഗത്തെത്തി. ഒരു മാട്രിമോണിയൽ ആപ്പ് വഴിയല്ല താൻ വിവാഹിതയായതെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇവർ പറഞ്ഞു.

ഇൻസ്റ്റ​ഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവറാണ് സ്വാതി. താനും ഭർത്താവും മാട്രിമോണിയൽ സൈറ്റ് വഴിയല്ല കണ്ടുമുട്ടിയതെന്നും ഇവർ വ്യക്തമാക്കി. ആപ്പിൻ്റെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ തൻ്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഞെട്ടിപ്പോയെന്നും സ്വാതി പറഞ്ഞു. നിരവധിപ്പേരാണ് അഭിപ്രായവുമായി രം​ഗത്തെത്തിയത്. മിക്ക മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പ് നടത്തുന്നുവെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിനകത്ത് സിസിടിവി വച്ച് നിരീക്ഷണം, കർശന നിയന്ത്രണം, അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ
കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്; 2186 കോടി രൂപ ആവശ്യപ്പെട്ട് ഹർജി നൽകും