റോ‍ഡരികിൽ പാർക്ക് ചെയ്തിരുന്ന വാൻ കത്തി നശിച്ചു; വാഹനത്തിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് സൂചന

Published : Dec 17, 2024, 06:32 PM IST
റോ‍ഡരികിൽ പാർക്ക് ചെയ്തിരുന്ന വാൻ കത്തി നശിച്ചു; വാഹനത്തിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് സൂചന

Synopsis

വാഹനത്തിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തി.

ഭോപ്പാൽ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചു. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാഹനത്തിൽ ഇന്ധനമായി ഉപയോഗിച്ചിരുന്ന എൽപിജി സിലിണ്ടറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ഐഷ്ബാഗിലെ ജനവാസ മേഖലയിൽ  നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന വാനിനാണ് തീപിടിച്ചത്. പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. തീ പടർന്നുപിടിച്ചതിന് പിന്നാലെ കാറിൽ പൊട്ടിത്തെറിയുമുണ്ടായി. ഇത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. സ്ഫോടന ശബ്ദം നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കി.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടുമില്ല. അതേസമയം ഡ്രൈവർ പരിഭ്രാന്തനായി നിലവിളിച്ചു. സ്ഫോടനത്തിൽ കാർ ഏതാണ്ട് പൂർണമായി കത്തിനശിച്ചു. പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം അജ്ഞാതമാണ്. ഇത് കണ്ടെത്താൻ അന്വേഷണം തുടരുന്നു.

Read also:  കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; ആശങ്കയുടെ മണിക്കൂറുകൾ, രക്ഷകരായി ഫയര്‍ഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി