
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയത്. അനധികൃത സാമ്പത്തിക ഇടപാട് കണ്ടെത്തിയതിനാൽ അക്കൌണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇവരുടെ ഭീഷണിയിൽ ഭയന്നാണ് പ്രവാസി എസ്ബിഐ അക്കൌണ്ടിലുള്ള തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് മാറ്റിയത്. പണം കൈമാറിയിട്ടും ദിവസങ്ങളോളം ഭീഷണി തുടർന്നു. ഉദ്യോഗസ്ഥർ ചമഞ്ഞവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പ്രവാസി പരാതി നൽകിയത്. റൂറൽ എസ്പിക്ക് ലഭിച്ച പരാതി സൈബർ ക്രൈം പൊലീസിന് കൈമാറി. സംഭവത്തിൽ സൈബർ ക്രൈം വിഭാഗം വിശദമായ അന്വേഷണം തുടങ്ങി