മോദിയുടെ പ്രസം​ഗത്തെ പുകഴ്ത്തി വീണ്ടും ശശി തരൂർ; ​'ഗോയങ്ക പ്രസം​ഗ പരമ്പരയിലെ പ്രഭാഷണം മികച്ചത്', കോൺ​ഗ്രസ് വിമർശന പ്രസം​ഗത്തിന് പ്രശംസ

Published : Nov 18, 2025, 04:22 PM IST
Shashi Tharoor

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി. രാംനാഥ് ​ഗോയങ്ക പ്രസം​ഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തൽ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി. രാംനാഥ് ​ഗോയങ്ക പ്രസം​ഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തൽ. മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. രാംനാഥ് ഗോയങ്കെ പ്രസംഗ പരമ്പരയിലെ പ്രഭാഷണത്തെയാണ് തരൂർ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമെന്ന് തരൂർ കുറിപ്പിൽ പറയുന്നു. തരൂരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി വീണ്ടും ഉന്നയിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്