മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ ഹോട്ടൽ കെട്ടിടം പൂർണ്ണമായും തകർന്നുവീണു

By Web TeamFirst Published Aug 8, 2021, 10:36 AM IST
Highlights

അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഉഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. 

ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണ്ണമായും ഇടിയുകയായിരുന്നു. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെയാണ് ഈ അപകടം. 

അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഉഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. ജൂലൈ 25 ന് ടണലിന് മുമ്പിൽ നിരവധി മണ്ണിടിച്ചിലുകൾ സംഭവിച്ചിരുന്നു. 

click me!