കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകിയിലേക്കില്ല. ഈ മാസം 23നകം പുനഃസംഘടന നടക്കുമെന്ന് സൂചന. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു.
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന. നവംബർ 23നകം പുനഃസംഘടന നടക്കും എന്നാണ് സൂചന. ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. സെപ്റ്റംബറിൽ നടന്ന 'ചിന്തൻ ശിബിര'ത്തിൽ മന്ത്രിമാർക്ക് നൽകിയ ഉത്തരവാദിത്തങ്ങളുടെ പുരോഗതിയും അവരുടെ പ്രകടനവും പ്രധാനമന്ത്രി വിലയിരുത്തി. യോഗത്തിൽ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിതി, മയക്കുമരുന്നിനെതിരായ നടപടികൾ മുതലായവയും വിലയിരുത്തി. ഇന്നലെ രാത്രി മോദിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ചർച്ച നടത്തിയിരുന്നു.













