Suicide : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു

Published : Nov 25, 2021, 12:48 PM IST
Suicide : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു

Synopsis

കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.  

തിരുച്ചി: കാരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് (plus two student suicide case) പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു(Teacher suicide). തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. താന്‍ ലൈംഗിക പീഡനത്തിനിരയായി (sexual assault) എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ. 

വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യകുറിപ്പെഴുതി തൂങ്ങിമരിക്കുകയായിരുന്നു. ഈ സമയം അമ്മയും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സ്‌കൂള്‍ വിട്ട് വന്നിട്ടും പെണ്‍കുട്ടിയെ പുറത്ത് കാണാത്തതോടെയാണ് അവര്‍ വീട്ടിലെത്തി പരിശോധിച്ചത്.

പെണ്‍കുട്ടിയെ കണ്ടയുടനെ ഇവര്‍ അമ്മയെ വിളിച്ച് വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. കരൂര്‍ ജില്ലയില്‍ ലൈംഗിക പീഡനം കാരണം ജീവന്‍ അവസാനിപ്പിക്കുന്ന അവസാനത്തെ പെണ്‍കുട്ടിയായിരിക്കട്ടെ ഞാന്‍. എന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്തുന്നത് എനിക്ക് ഭയമാണ്. ഏറെക്കാലം ലോകത്ത് ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോള്‍ എത്രയും പെട്ടെന്ന് ഞാന്‍ ഈ ലോകം വിടുകയാണ്. കടുത്ത തീരുമാനമെടുക്കുന്നതില്‍ കുടുംബം ക്ഷമിക്കണമെന്നും കുടുംബത്തെ സ്നേഹിച്ചിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം