
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്‌നാടുമായുള്ള ബന്ധം പരാമര്‍ശിക്കുന്ന ഭാഗം ട്വീറ്റ് ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. തമിഴ്‌നാട്ടില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മണ്ണിട്ട് മൂടിയെന്ന വ്യാജവാര്‍ത്തയോട് പിണറായി വിജയന്‍ പ്രതികരിക്കുന്ന ഭാഗമാണ് ഷെയര്‍ ചെയ്തത്. അതില്‍ തമിഴ്‌നാട് ജനത നമ്മുടെ സഹോദരരാണെന്ന് പിണറായി വിജയന്‍ പറയുന്നുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും എന്ത് സഹിച്ചും ഊഷ്മണ ബന്ധം നിലനിര്‍ത്തും. ഏത് വേദനയിലും കേരളത്തിനൊപ്പമുണ്ടാകും. എടപ്പാടി പളനിസ്വാമി ട്വീറ്റ് ചെയ്തു. സഹോദര്യവും സഹവര്‍ത്തിത്ത്വവും എക്കാലത്തും നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രളയകാലത്തും തമിഴ്‌നാട് കേരളത്തെ കൈയയച്ച് സഹായിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ലോഡ് കണക്കിന് അവശ്യ സാധനങ്ങളാണ് കേരളത്തിലേക്കെത്തിയത്. ദുരന്തസമയത്ത് കേരളവും തമിഴ്‌നാടിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam