
ദില്ലി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സഖ്യത്തിന് തയ്യാറായില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പിയെ വിമർശിക്കുന്നതിന് പകരം സ്വന്തം നിലനിൽപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചിന്തിക്കേണ്ടതെന്ന് മായാവതി പറഞ്ഞു. ബി എസ് പിക്കെതിരായ അടിസ്ഥാനമില്ലാത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് കോൺഗ്രസ് നൂറ് തവണ ചിന്തിക്കണം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്.
രാഹുൽ ഗാന്ധിയെ പോലെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നവരല്ല ബിഎസ്പി നേതാക്കൾ എന്നും മായാവതി പരിഹസിച്ചു. അന്വേഷണ ഏജന്‍സികളെ തനിക്ക് ഭയമാണെന്ന് രാജീവ് ഗാന്ധി ആരോപിച്ചിരുന്നു. ഇപ്പോൾ പ്രിയങ്ക ഗാന്ധിയും അത് ആവര്‍ത്തിക്കുകയാണ്. ഇതിലൊന്നും ഒരു വസ്തുതയുമില്ല. ഇതിനെതിരെ പോരാടുമെന്നും സുപ്രീംകോടതിയില്‍ വിജയം കാണുമെന്നും മായാവതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam